പ്രതീകാത്മക ചിത്രം 
Kerala

പുതിയ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത; 6 ജില്ലകളിൽ യെല്ലൊ അലർട്ട്

മധ്യ, തെക്കന്‍ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കന്‍ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിങ്ങളിലാണ് ശക്തമായ മഴ ലഭിക്കുക.

തുടർന്ന് 6 ജില്ലകളിൽ യെല്ലൊ അലർട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാടി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലൊ അലർട്ട് പ്രഖ്യാപിച്ചുട്ടുള്ളത്. മലയോരമേഖലകളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു. സെപ്റ്റംബർ 12 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്.

മധ്യപ്രദേശിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം കുടി മിതമായ മഴ തുടരാന്‍ സാധ്യതയുണ്ട്. സെപ്റ്റംബർ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി

വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി