Kerala

കേരളത്തിലോടുന്ന വന്ദേഭാരതിൽ കേരള ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തണം; റെയിൽവേ മന്ത്രാലയത്തിന് കത്ത്

നിലവിൽ ഉത്തരേന്ത്യൻ ഭക്ഷണവിഭവങ്ങളാണ് വന്ദേഭാരതിൽ നൽകുന്നത്

ന്യൂഡൽഹി: കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ തനത് കേരള വിഭവങ്ങൾ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു. കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവിന് കത്തയച്ചത്.

നിലവിൽ ഉത്തരേന്ത്യൻ ഭക്ഷണവിഭവങ്ങളാണ് വന്ദേഭാരതിൽ നൽകുന്നത്. കേരളത്തിന്‍റെ തനത് വിഭവങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ വിദേശ സഞ്ചാരികൾക്കും ആസ്വദിക്കാൻ അവസരമാകുമെന്ന് കത്തിൽ പറയുന്നു.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video