പൊറോട്ടയുടെ നികുതി കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്ത് ‌ഹൈക്കോടതി  
Kerala

പൊറോട്ടയുടെ നികുതി കുറയില്ല; ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് വില്‍ക്കുന്ന പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.

പാക്കറ്റിലാക്കിയ പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയാണ് ചുമത്തിയിരുന്നത്. സമാന പാക്കറ്റ് ഫുഡുകളായ ബ്രഡ്ഡിനും ചപ്പാത്തിയ്ക്കും 5 ശതമാനമാണ് ജിഎസ്ടി. ഇത് പൊറോട്ടയ്ക്കും ബാധകമാണെന്ന വാദവുമായി മോഡേണ്‍ ഫുഡ് എന്‍റര്‍പ്രൈസസ് നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് പാക്കറ്റ് പൊറോട്ടയ്ക്കും അഞ്ച് ശതമാനം ജിഎസ്ടി മാത്രമെ ഈടാക്കാവൂ എന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ സ്റ്റേ.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്