കേരളം കടത്തിൽ മുങ്ങുന്നു: സിഎജി 
Kerala

കേരളം കടത്തിൽ മുങ്ങുന്നു: സിഎജി

തിരുവനന്തപുരം: കേരളം താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതകളിലെന്ന് സിഎജി. കേരളത്തിന്‍റെ പൊതുകടം 2018-19 കാലയളവില്‍ 2.41 ലക്ഷം കോടിയില്‍ നിന്ന് അവസാന അഞ്ചുവര്‍ഷ കാലയളവില്‍ 53.35 ശതമാനം വര്‍ധിച്ച് 2022-23 ല്‍ 3 .70 ലക്ഷം കോടിയായതായി സിഎജി. നിയന്ത്രണമില്ലാതെ കടമെടുക്കുന്നതാണ് ഈ ദുരവസ്ഥതയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2023 മാര്‍ച്ചു വരെയുള്ള കണക്കുകള്‍ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ വച്ചു. ബജറ്റിന് പുറത്തുള്ള കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും അടക്കം കടമെടുപ്പ് കൂടി കൂട്ടിയാല്‍ സംസ്ഥാനത്തിന്‍റെ മൊത്തം ബാധ്യത നാല് ലക്ഷം കോടിയിലെത്തും.

2018-19 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ പൊതുകടം 79,766.53 കോടി വര്‍ധിച്ചു. ആഭ്യന്തര കടം ഇക്കാലയളവില്‍ 76,146.04 കോടി വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വായ്പകളിലെ വര്‍ധന 3,620.49 കോടിയും. അഞ്ചു വര്‍ഷക്കാലയളവില്‍ സംസ്ഥാനത്തിന്‍റെ പൊതുകടം 1,58,234.45 കോടിയില്‍ നിന്നും 2,52,506.28 കോടിയായി ഉയര്‍ന്നു. കടമെടുപ്പ് വഴിയുള്ള വരുമാനത്തിലെ 76.49 ശതമാനം മുതല്‍ 97.88 ശതമാനം വരെ കടത്തിന്‍റെ തിരിച്ചടവിനാണ് വിനിയോഗിച്ചതെന്നും റിപ്പോര്‍ട്ട്.

സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 2018-19 ലെ 7,88,286 കോടിയില്‍ നിന്നും 8.69 ശതമാനം വര്‍ധിച്ച് 2022-23ല്‍ 10,46,188 കോടിയായി. റവന്യൂ വരവുകള്‍ ഇതേ കാലയളവില്‍ 92,854.47 കോടിയില്‍ നിന്നും 1,32,724.65 കോടിയായി ഉയര്‍ന്നു. റവന്യൂവരവുകള്‍ ഇക്കാലയളവില്‍ 1,16,640.24 കോടിയില്‍ നിന്നും 13.79 ശതമാനം വര്‍ധിച്ച് 1,32,724.65 കോടിയായി. തനതു നികുതിവരുമാനം 2021-22ലെ 58,340.52 കോടിയില്‍ നിന്നും 23.36 ശതമാനം വർധിച്ച് 2022-23ല്‍ 71,968.16 കോടിയായി. നികുതിയേതര വരുമാനം ഇതേ കാലയളവില്‍ 10,462.51 കോടിയില്‍ നിന്നും 15,117.96 കോടിയായി. റവന്യൂ ചെലവ് ഇക്കാലയളവില്‍ 1,46,119.51 കോടിയില്‍ നിന്നും 2.89 ശതമാനം കുറഞ്ഞ് 2022-23ല്‍ 1,41,950.93 കോടിയായി. മൂലധന ചെലവ് 2021-22ലെ 14,19173 കോടിയില്‍ നിന്നും 2022-23ല്‍ 13,996.56 കോടിയായി കുറഞ്ഞു.

'പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ അത് തിരുത്തണം; ഒരാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്'

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കെ. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേ

മോസ്കിൽ ''ജയ് ശ്രീറാം'' വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ല: കോടതി

പി.പി. ദിവ‍്യയുടെ വീടിന് സംരക്ഷണം ഒരുക്കി സിപിഎം പ്രവർത്തകർ

പി.പി. ദിവ‍്യക്കെതിരെ പരാതി നൽകി എഡിഎമ്മിന്‍റെ സഹോദരൻ