Kerala

ഉച്ചയ്ക്ക് 12 മുതൽ 3 വരെയുള്ള ജോലികൾ ഒഴിവാക്കണം; സംസ്ഥാനത്ത് ജോലി സമയത്തിൽ പുനക്രമീകരണം

നാളെ മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽചൂട് ക്രമാതീതമായി കൂടിവരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം (working time) പുനക്രമീകരിച്ചു.

നാളെ മാർച്ച് 2 മുതൽ ഏപ്രിൽ 30 വരെയാണ് നിയന്ത്രണം ഏർ‌പ്പെടുത്തിയിരിക്കുന്നത്. സൂര്യാഘാതം (heat stroke) ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജോലി സമയത്തിൽ ക്രമീകരണം ഏർപ്പെടുത്താന്‍ തീരുമാനമായത്. രാവിലെ 7 മുതൽ വൈകീട്ട് 7 മണി വരെയുള്ള സമയത്ത് 8 മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും പുനക്രമീകരിക്കണമെന്ന് ലേബർ കമ്മീഷണർ (kerala labour commission) അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 3000 അടി കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളേയും ഈ ഉത്തരവിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?

പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

നടതുറന്നിട്ട് 9 ദിവസം; റെക്കോഡിട്ട് തീർഥാടകരുടെ എണ്ണവും വരുമാനവും

ശബരിമലയിൽ മരച്ചില്ല വീണ് തീർഥാടകന് പരുക്ക്

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ വിവരം മറച്ചുവെച്ചെന്ന പരാതി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു