Minister K Radhakrishnan 
Kerala

ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന മന്ത്രിയുടെ പ്രസ്താവന ചർച്ചയാകുന്നു

അതേ വേദിയിൽ തന്നെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ദേവസ്വം മന്ത്രിയായ ശേഷവും താൻ ജാതി വിവേചനം നേരിട്ടിട്ടുണ്ടെന്ന കെ. രാധാകൃഷ്ണന്‍റെ പ്രസ്താവന 'നവകേരളത്തിൽ' ചർച്ചയാകുന്നു.

സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലെ ചടങ്ങിൽ നിലവിളക്ക് കൊളുത്തുന്ന സമയത്തായിരുന്നു സംഭവമെന്നും, അതേ വേദിയിൽ തന്നെ പ്രതിഷേധം പരസ്യമായി അറിയിച്ചെന്നും പറഞ്ഞ മന്ത്രി, ക്ഷേത്രം ഏതെന്നോ എന്നുണ്ടായ സംഭവമെന്നോ വെളിപ്പെടുത്താൻ തയാറായില്ല.

തനിക്കു പരിഗണന കിട്ടാത്താതല്ല പ്രശ്നം. വിവാദമുണ്ടാക്കാൻ വേണ്ടി പറഞ്ഞതുമല്ല, സമൂഹത്തിൽ മാറ്റമുണ്ടാകണമെന്ന ആഗ്രഹംകൊണ്ടാണ് ഇതു തുറന്നു പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്തതു ശരിയായില്ലെന്നു വിവേചനം കാണിച്ചവർ അംഗീകരിച്ചാൽ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചന്ദ്രനിലേക്ക് ചന്ദ്രയാൻ അയച്ചെങ്കിലും നമ്മുടെ മനസ് ഇപ്പോഴും വളരെ പിന്നിലാണ്. അതിനു മാറ്റം വരുത്താൻ പൊതുസമൂഹം ഒരുമിച്ചു നിൽക്കണമെന്നും കെ. രാധാകൃഷ്ണൻ.

നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ സമൂഹത്തിൽ ജാതിയില്ലെന്ന മട്ടിൽ ചിന്തിക്കുന്നവർക്ക് മന്ത്രി പറഞ്ഞതു മനസിലാക്കാൻ ബുദ്ധിമുട്ടു കാണുമെന്നും, രാഷ്ട്രപതിയെ വരെ പുറത്തു നിർത്തിയവർക്ക് എന്തു സംസ്ഥാന മന്ത്രി എന്നുമെല്ലാം കമന്‍റുകൾ വരുന്നുണ്ട്.

ജാതി സംവരണം തന്നെ പാടില്ലെന്നു പറയുന്നവർക്കുള്ള മറുപടിയായും മന്ത്രി നേരിട്ട അനുഭവം ഉയർത്തിക്കാട്ടുന്നുണ്ട്. സാമ്പത്തിക സമത്വമല്ല, സാമൂഹിക സമത്വമാണ് സംവരണത്തിന്‍റെ ലക്ഷ്യം എന്ന ഭരണഘടനാ തത്വം തന്നെ ഇതിൽ ഉയർത്തിക്കാട്ടുന്നു.

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിവച്ച സനാതന ധർമ വിവാദവും ഈ ചർച്ചകളിൽ തിരിച്ചെത്തുന്നുണ്ട്. ജാതി വിവേചനം സനാതന ധർമത്തിന്‍റെ സംഭാവനയാണെന്നും, അതു തുടച്ചുനീക്കണമെന്നുമായിരുന്നു ഉദയനിധിയുടെ പ്രസ്താവന.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?