രാഹുലിന്‍റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് 
Kerala

രാഹുലിന്‍റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ്

രാഹുലിന്‍റെ അപേക്ഷയിൽ തിരുവനന്തപുരം സിജെഎം കോടതി വ്യാഴാഴ്ച തീരുമാനം പറയും.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. തലസ്ഥാനത്ത് നടന്ന മാർച്ചിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് രാഹുൽ ഇളവ് തേടിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്.​

എന്നാൽ എതി‍ർപ്പ് അറിയിച്ച പൊലീസ് ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയാണ് താൻ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തുകൊണ്ടാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. രാഹുലിന്‍റെ അപേക്ഷയിൽ തിരുവനന്തപുരം സിജെഎം കോടതി വ്യാഴാഴ്ച തീരുമാനം പറയും.

തൃശൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജിഎസ്ടി റെയ്‌ഡ്; 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; മലപ്പുറത്ത് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

സ്വർണവിലയിൽ നേരിയ ഇടിവ്; ഒറ്റ‍യടിക്ക് 440 രൂപ കുറഞ്ഞു

സ്ത്രീധന പീഡനം; അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കി

ആൺകുഞ്ഞില്ല; ഭർത്താവ് നിരന്തരം അപമാനിച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി