തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ കുട്ടികളുണ്ടെങ്കിൽ അവരേയും ഹെൽമെറ്റ് ധരിപ്പിക്കേണ്ടതാണെന്ന് ആവർത്തിച്ച് കേരള പൊലീസ്. ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളതെന്നും പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ളതാണെന്നും ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പൊലീസ് വ്യക്തമാക്കുന്നു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....
നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കയ്യിലാണ് എന്ന തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകിക്കൂടാ. പെട്ടെന്നു ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചുമാറ്റുകയോ ചെയ്യേണ്ട സാഹചര്യത്തിൽ കുട്ടികൾ തെറിച്ചുപോയ സംഭവങ്ങൾ പലതവണ ഉണ്ടായിട്ടുള്ളതുമാണ്.
ഇരുചക്രവാഹനങ്ങളിൽ രക്ഷകർത്താവിനോടൊപ്പം യാത്ര ചെയ്യുന്ന ഹെൽമറ്റ് ധരിക്കാത്ത കുട്ടിക്ക് വാഹന ഡ്രൈവറെക്കാൾ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. അതിനാൽ ഇരുചക്രവാഹന യാത്രയിൽ നാം ഹെൽമറ്റ് ധരിക്കുന്നതിനൊപ്പം കൂടെയുള്ള കുട്ടികളെയും ഹെൽമറ്റ് ധരിപ്പിക്കേണ്ടതാണ്. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് ശരിയായ രീതിയിൽ മുറുക്കാനും മറക്കരുത്.