പിഎസ് സി 
Kerala

കേരള പിഎസ്‌സി നമ്പർ വൺ; രാജ്യത്തെ നിയമനങ്ങളിൽ 55 ശതമാനവും കേരളത്തിൽ

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്‍ 3062 നിയമനം മാത്രമാണ് നടത്തിയത്.

തിരുവനന്തപുരം: രാജ്യത്ത് ആകെ നടന്ന പിഎസ് സി നിയമനങ്ങളില്‍ പകുതിയിലധികവും കേരളത്തില്‍. യുപിഎസ് സിയുടെ ന്യൂസ് ലെറ്റര്‍ പ്രകാരം രാജ്യത്ത് നടന്ന 55 ശതമാനം നിയമനവും കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 34,110 നിയമന ശിപാര്‍ശകള്‍ കേരള പിഎസ് സി നല്‍കി. കഴിഞ്ഞ ആറ് മാസത്തില്‍ 18964 പേര്‍ക്ക് നിയമനം നല്‍കിയെന്നും യുപിഎസ് സിയുടെ തൊഴില്‍ പ്രസിദ്ധീകരണം പറയുന്നു.

കേരള പിഎസ് സി നിയമനം നടത്തിയതില്‍ 11,921 പേര്‍ ഒബിസി വിഭാഗത്തില്‍നിന്നുള്ളവരാണ്. 2,673 പേര്‍ പട്ടികജാതി, 2,260 പേര്‍ പട്ടികവര്‍ഗം, 17,256 പേര്‍ ജനറല്‍ വിഭാഗക്കാരും. 6140201 പേരാണ് കേരള പിഎസ് സിക്ക് അപേക്ഷ നല്‍കിയത്.

കേരളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയത് ഒഡിഷയാണ്. 6791 നിയമന ഉത്തരവുകളാണ് ഒഡിഷ നല്‍കിയത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്‍ 3062 നിയമനം മാത്രമാണ് നടത്തിയത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ 4120 നിയമന ശിപാര്‍ശ മാത്രമാണ് നടത്തിയത്. കര്‍ണാടകയാണ് ഏറ്റവും കുറവ് നിയമനം നടത്തിയത്.

വെറും ആറ് നിയമനങ്ങളാണ് കര്‍ണാടക നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ കര്‍ണാടക ഒറ്റ നിയമനം പോലും നടത്തിയില്ല. കേരളത്തിലെ പിഎസ് സി രാജ്യത്തിനു തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. യാതൊരു തരത്തിലുമുള്ള അഴിമതിയും ക്രമക്കേടും ആരോപിക്കാന്‍ പോലും പറ്റാത്ത രീതിയിലാണ് പിഎസ് സി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ നിന്നും വിഭിന്നമായി മറ്റ് സംസ്ഥാനങ്ങളില്‍ പിഎസ് സിക്ക് പുറമെ മറ്റ് റിക്രൂട്ടിങ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിക്രൂട്ടിങ് ഏജന്‍സികളാണ് പല സംസ്ഥാനങ്ങളിലും പൊലീസ്, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ പ്രധാന മേഖലകളില്‍ നിയമനം നടത്തുന്നത്. അതുകൊണ്ടു കൂടിയാണ് പിഎസ് സി വഴിയുള്ള നിയമനങ്ങള്‍ അവിടെ കുറയുന്നത്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം