തിരുവനന്തപുരം: ഒരവിധിക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. വരുന്ന 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്.
ഓറഞ്ച്/യെലോ അലർട്ടുകളുള്ള ജില്ലകൾ
ഓഗസ്റ്റ് 11 (ഞായറാഴ്ച )
ഓറഞ്ച്: പാലക്കാട്, മലപ്പുറം
യെലോ: ഇടുക്കി, കോഴിക്കോട്, വയനാട്
ഓഗസ്റ്റ് 12 (തിങ്കൾ)
ഓറഞ്ച്: പത്തനംതിട്ട, ഇടുക്കി
യെലോ: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്
ഓഗസ്റ്റ് 13 (ചൊവ്വ)
ഓറഞ്ച്: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം
യെലോ: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും
ഓഗസ്റ്റ് 14 (ബുധന്‍)
യെലോ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
ഓഗസ്റ്റ് 10 മുതൽ ഓഗസ്റ്റ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-50 കിമി വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ തെക്കന്‍ കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.