സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് 
Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുവ്വറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് മുന്നറിയിപ്പിന്‍റെ ഭാഗമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഇന്ന് 3 ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടർന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അലർട്ടുകളുള്ള വിവിധ ജില്ലകൾ:

വെള്ളി:

പത്തനംതിട്ട, ഇടുക്കി, പാലക്കാട് (ഓറഞ്ച് )

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ( യെലോ)

ശനി: തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട് ( യെലോ)

ഞായർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി (യെലോ)

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇതോടൊപ്പം , കേരള തീരത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് സർക്കാർ, കോടതിയുടെ അനുമതി തേടും

3 വയസുള്ള കുട്ടിയുടെ മൂക്കിൽ പുളിങ്കുരു; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

കെ.സി. വേണുഗോപാൽ അനുനയിപ്പിച്ചു, പാലക്കാട് പ്രചാരണത്തിനിറങ്ങാൻ കെ. മുരളീധരൻ

വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം: മലപ്പുറത്ത് വിദ്യാർഥി സഹപാഠിയെ കുത്തി