ന്യൂനമര്‍ദ്ദം: 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്  
Kerala

ന്യൂനമര്‍ദ്ദം: 2 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. മധ്യ കിഴക്കന്‍ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം നിലനില്‍ക്കുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തുടർന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ഈ 2 ജില്ലകളിലും യെലോ അലര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. വൈകിട്ടോടെ പലയിടത്തും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെലോ അലർട്ടുകളുള്ള വിവിധ ജില്ലകൾ:

ഒക്ടോബര്‍ 11: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഒക്ടോബര്‍ 12: ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഒക്ടോബര്‍ 13: ന് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്

ഒക്ടോബര്‍ 14: തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

ഒക്ടോബര്‍ 15: ചൊവ്വാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍

സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാത്തത് സഭയ്ക്ക് നാണക്കേടെന്ന് പ്രതിപക്ഷം

സാങ്കേതികപ്രശ്നം: 141 യാത്രക്കാരുമായി തിരുച്ചിറപ്പിള്ളിക്കു മുകളിൽ പറന്ന് എയർ ഇന്ത്യ വിമാനം|Video

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള സഹായം നിർത്തി ഐഒസി

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നത് പൊലീസ് അന്വേഷിക്കണമെന്ന നടിയുടെ ഹർജിയിൽ ഹൈക്കോടതി വിധി തിങ്കളാഴ്ച

ബംഗ്ലാദേശിലെ കാളീ ക്ഷേത്രത്തിലേക്ക് മോദി സമർപ്പിച്ച കിരീടം മോഷ്ടിക്കപ്പെട്ടു; കവർച്ച പട്ടാപ്പകൽ|Video