Kerala Secretariat file image
Kerala

സെക്രട്ടേറിയറ്റിലെ സീലിങ് തകർന്നു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ സീലിങ് പൊളിഞ്ഞു വീണ് അഡീഷണല്‍ സെക്രട്ടറിക്ക് പരുക്ക്. ദര്‍ബാര്‍ ഹാള്‍ കെട്ടിടത്തിലെ ഓഫീസ് സീലിങാണ് വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. പഴയ നിയമസഭാ മന്ദിരത്തിനുള്ളിലെ സീലിങ്ങിൽ ഘടിപ്പിച്ച ട്യൂബ് ലൈറ്റുകള്‍ ഉള്‍പ്പെടെയാണ് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിന്‍റെ തലയിലേക്ക് പതിച്ചത്. തലയ്ക്ക് പരുക്കേറ്റ അജിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിന്‍റെ ചെറിയ ഭാഗവുമാണ് അപകട സ്ഥലത്ത് പ്രവർത്തിക്കുന്നതെങ്കിലും ഈസമയത്ത് അജി മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നതിനാൽ മറ്റാർക്കും പരുക്കില്ല. ശബ്ദം കേട്ട് ഓടിയെത്തിയ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. സീലിങിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം.

അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടന്നിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.സെക്രട്ടേറിയറ്റിനകത്ത് ജീവനക്കാർക്ക് അപകടഭയം കൂടാതെ ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ വിമർശിച്ചു. കോടികൾ കെട്ടിടങ്ങളുടെ റിപ്പയറിങിനും മെയ്ന്‍റനൻസിനും വേണ്ടി മുടക്കുന്ന സർക്കാർ , സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി.

വനിതാ ലോകകപ്പ്: ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ഛത്തിസ്ഗഡിൽ ഏറ്റുമുട്ടൽ; 36 മാവോയിസ്റ്റുകളെ വധിച്ചു

25 ലക്ഷം തട്ടിയ അഡീഷണൽ സെക്രട്ടറിയെ പിരിച്ചുവിട്ടു

പൂരം അലങ്കോലമാക്കാൽ ആർഎസ്എസിന്‍റെ താൽപര്യമെന്ന് ഗോവിന്ദൻ

അഹമ്മദ് നഗർ ഇനി അഹില്യനഗർ; പേരുമാറ്റത്തിന് അംഗീകാരം