വർക്കല പാപനാശം കടപ്പുറം. ബലിതർപ്പണത്തിന് ഏറ്റവും കൂടുതലാളുകളെത്തുന്ന ഇടങ്ങളിലൊന്ന്. 
Kerala

ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ

തിരുവനന്തപുരം: കര്‍ക്കിടവാവുബലിയോടനുബന്ധിച്ച് ബലിതര്‍പ്പണത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിപുലമായ ക്രമീകരണങ്ങൾ. തിങ്കളാഴ്ചയാണ് വാവ് ബലി.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിലെ തിരുവല്ലം ദേവസ്വം, ത്രിവിക്രമംഗലം ദേവസ്വം, വർക്കല ഗ്രൂപ്പിൽ വർക്കല ദേവസ്വം, കൊല്ലം ഗ്രൂപ്പിലെ തിരുമുല്ലവാരം ദേവസ്വം, പറവൂർ ഗ്രൂപ്പിലെ ആലുവ ദേവസ്വം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്നത്. ഇവിടങ്ങളിൽ ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.

ശബരിമല ഗ്രൂപ്പിലെ പമ്പ ദേവസ്വത്തില്‍ മുന്‍ വര്‍ഷത്തേതിനു സമാനമായി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സമയം കൂടിയായതിനാൽ വാവുബലി ദിനമായ ജൂലൈ 17 ന് കൂടുതൽ ആളുകൾ പമ്പയിൽ ബലി തർപ്പണത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടുളള ഒരുക്കങ്ങളാണ് പമ്പ നദിക്കരയിൽ നടക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു