തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ചയും ശക്തമായ മഴ തുടരും. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ തമിഴ്നാടിനും ലക്ഷദ്വീപിനും മുകളിൽ രൂപം കൊണ്ട ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടരുമെന്നാണ് കണക്കാക്കുന്നത്.