Under the cloudy sky Representative image
Kerala

ജനുവരിയിൽ മഴ കൂടും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ വടക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും.

തെക്കുകിഴക്കൻ അറബിക്കടലിനും ഭൂമധ്യ രേഖയ്ക്കു സമീപം പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി നിലനിൽക്കുന്ന ന്യുനമർദം തെക്കുകിഴക്കൻ അറബിക്കടലിൽ ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മഴ സാധ്യത നിലനിൽക്കുന്നതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ വിലയിരുത്തൽ.

ബുധനാഴ്ച എവിടെയും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള തീരത്ത് മത്സബന്ധനത്തിനു തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. അതേസമയം, ജനുവരിയിലും കേരളത്തിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

2023 അവസാനിച്ചപ്പോൾ കേരളത്തിൽ 24 ശതമാനമായിരുന്നു മഴക്കുറവ്. 2,890.8 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു 2,202.4 മില്ലിമീറ്റർ മഴ ലഭിച്ചു. കഴിഞ്ഞ വർഷം 3,190 മില്ലിമീറ്റർ മഴ പെയ്ത പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

തിരുവനന്തപുരം ജില്ലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ ഒരു ശതമാനം കൂടുതൽ ലഭിച്ചതായാണ് കാലാവസ്ഥാ വിദഗ്ധരുടെ കണക്കുകൾ. ഏറ്റവും കുറവ് പാലക്കാട്‌ ജില്ലയിലാണ്. 1,579.6 മില്ലിമീറ്റർ. 28 ശതമാനം മഴക്കുറവ്. പത്തനംതിട്ട, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയേക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു