Kerala

കെ-ഫോൺ ലോഡിങ്

തിങ്കളാഴ്ച ഉദ്ഘാടനം; ആ​ദ്യ​ഘ​ട്ടം 30,000 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും 14,000 വീ​ടു​ക​ളി​ലും

തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന കെ- ​ഫോ​ൺ പ​ദ്ധ​തി തിങ്കളാഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. നി​യ​മ​സ​ഭ​യി​ലെ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി ഹാ​ളി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 30,000 സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ​രു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 100 വീ​ടു​ക​ൾ എ​ന്ന ക​ണ​ക്കി​ൽ 14,000 വീ​ടു​ക​ളി​ലും കെ- ​ഫോ​ൺ ഇ​ന്‍റ​ർ​നെ​റ്റ് എ​ത്തും. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 20 ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യും മ​റ്റു​ള്ള​വ​ർ​ക്ക് മി​ത​മാ​യ നി​ര​ക്കി​ലും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

നി​ല​വി​ൽ 18,000ത്തോ​ളം സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ- ​ഫോ​ൺ മു​ഖേ​ന ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. 7,000 വീ​ടു​ക​ളി​ൽ ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​ക്കാ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. അ​തി​ൽ 748 ക​ണ​ക്‌​ഷ​ൻ ന​ൽ​കി. 40 ല​ക്ഷ​ത്തോ​ളം ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഐ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കെ- ​ഫോ​ൺ ഇ​തി​നോ​ട​കം സ​ജ്ജ​മാ​ക്കി.

ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന പ​ട്ടി​ക​യ​നു​സ​രി​ച്ച് എ​ല്ലാ സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ണ​ക്‌​ഷ​ന്‍ എ​ത്തി​ക്കും. ഓ​ഗ​സ്റ്റോ​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച് വാ​ണി​ജ്യ ക​ണ​ക്‌​ഷ​ൻ ന​ൽ​കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും. ആ​ദ്യ​വ​ർ​ഷം ര​ണ്ട​ര ല​ക്ഷം വാ​ണി​ജ്യ ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കാ​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മു​ഖ്യ​മ​ന്ത്രി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തോ​ടെ കെ- ​ഫോ​ണ്‍ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ആ​പ്പ് സ്റ്റോ​റി​ലും പ്ലേ​സ്റ്റോ​റി​ലും ല​ഭ്യ​മാ​കും.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം