K N Balagopal 
Kerala

ബജറ്റിൽ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല, പഴയ പ്രഖ്യാപനങ്ങളുടെ കോപ്പി പേസ്റ്റ്; കെ. എൻ ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് കേരളത്തിന് നിരാശാ ജനകമാണെന്ന് ധനമനത്രി കെ.എൻ. ബാലഗോപാൽ. രാജ്യമൊട്ടാകെയുള്ള ഉല്‍പ്പാദന കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം കൊണ്ടുവരാനും നടപടി സ്വീകരിക്കണമായിരുന്നു. പുതിയ പദ്ധതികളും മാന്ദ്യ വിരുദ്ധ പാക്കേജും പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന നടപടിയാണ് സ്വീകരിക്കേണ്ടത്. എന്നാല്‍ ഇതൊന്നും ഉണ്ടായില്ലെന്നും കെ.എന്‍. ബാലഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബജറ്റിനെ വലിയ പ്രതീക്ഷയോടെയായിരുന്നു കേരളം നോക്കി കണ്ടിരുന്നത്. എന്നാൽ ഒരു മേഖലയിലും പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ പ്രാവശ്യത്തെ ബജറ്റിന്റെ കോപ്പി പേസ്റ്റ് രൂപമാണ് ഇത്തവണത്തേത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടായെന്ന് പറയുമ്പോഴും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച സംഭവിച്ച സംബന്ധിച്ച് ഔദ്യോഗിക രേഖകള്‍ വന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

47 ലക്ഷം കോടിയിലധികമാണ് ബജറ്റ് പ്രഖ്യാപനം. അതിൽ 17 ലക്ഷവും കടമാണ്. അതായത് 36 ശതമാനം. പലിശയിനത്തിൽ മാത്രം 12 ലക്ഷം കോടി രൂപയാണ് കൊടുക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ആകെ ചെലവിന്‍റെ 25 ശതമാനം പലിശ കൊടുക്കുകയാണ്. എന്നിട്ടാണ് കേരളം ശ്രീലങ്ക പോലെ ആകുമെന്ന് ചിലര്‍ പറയുന്നത്. ജിഡിപിയുടെ 5.8 ശതമാനമാണ് കേന്ദ്രത്തിന്‍റെ കടം. മുന്‍വര്‍ഷം ജിഡിപിയുടെ 6.4 ശതമാനമായിരുന്നു കടം. അടുത്ത സാമ്പത്തികവര്‍ഷം 5.1 ശതമാനമായി കടം കുറയുമെന്നാണ് അനുമാനം. കേരളത്തിന് ആഭ്യന്തര ഉല്‍പ്പാദനത്തിന്‍റെ മൂന്ന് ശതമാനം വരെ കടമെടുക്കാം. എന്നാല്‍ കേന്ദ്രം യഥേഷ്ടം കടമെടുക്കുമ്പോള്‍ കിഫ്ബി വായ്പ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിന്‍റെ കടമെടുപ്പ് പരിധി രണ്ടരശതമാനമാക്കി കേന്ദ്രം വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!