Kerala

അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും പരിഹാരമാകുന്നു, കൊരട്ടിയില്‍ അടിപ്പാത നിര്‍മാണം തുടങ്ങി

കൊരട്ടിയില്‍ വലിയ മേല്‍പ്പാലം വേണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു

ചാലക്കുടി: കൊരട്ടിയില്‍ മൂന്ന് സ്പാനുകളോടു കൂടിയ അടിപ്പാതയുടെ (പോട്ട മോഡല്‍) നിര്‍മാണം തുടങ്ങി. ആദ്യഘട്ടമായി മണ്ണ്, ജല പരിശോധന ആരംഭിച്ചു. വാളയാര്‍ അങ്കമാലി വരെയുള്ള ദേശീയ പാതയില്‍ നിര്‍മിക്കുന്ന 11 അടിപ്പാതകളില്‍ ആദ്യത്തേതിനാണ് കൊരട്ടിയില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

മൂന്ന് സ്പാനുകളോടു കൂടിയ അടിപ്പാത നിര്‍മിക്കുന്നത് കൊരട്ടിയില്‍ മാത്രമാണ്. ബാക്കി സ്ഥലങ്ങളില്‍ ബോക്സ് മോഡല്‍ അടിപ്പാതകളാണ് നിര്‍മിക്കുന്നത്. കൊരട്ടിയില്‍ വലിയ മേല്‍പ്പാലം വേണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ മാത്രം മൂന്ന് സ്പാനുകളോടു കുടിയ അടിപ്പാത നിര്‍മിക്കുന്നത്.

കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയെ ബെന്നി ബെഹനാന്‍ എംപിയും സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും നേരിട്ട് കണ്ട് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കൊരട്ടിയില്‍ ഇപ്പോഴത്തെ അടിപ്പാതക്ക് അനുമതി ലഭിച്ചത്. മുരിങ്ങൂര്‍ ചിറങ്ങരയും ബോക്സ് ടൈപ്പ് അടിപ്പാത നിര്‍മിക്കും.

തമിഴ്നാട്ടില്‍ നിന്നുള്ള പിഎസ്ടി കമ്പനിക്കാണ് അടിപ്പാതകളുടെ നിര്‍മാണ കരാര്‍. ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മണ്ണ് ലഭിക്കാനുള്ള കാലതാമസമായിരിക്കും നിര്‍മാണത്തെ ബാധിക്കുന്നത്. ചാലക്കുടിയില്‍ അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കിയത് പത്ത് വര്‍ഷത്തിന് ശേഷമാണ്.

445 കോടി രൂപ ചെലവിലാണ് പതിനൊന്ന് അടിപ്പാതകള്‍ നിര്‍മിക്കുന്നത്. അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. ആറുവരി പാതയുടെ നിര്‍മാണം ആരംഭിക്കാനുള്ള സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകുന്നതിനിടയിലാണ് പുതിയതായി അടിപ്പാത നിര്‍മാണം തുടങ്ങുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?