Kerala

രണ്ടേക്കർ പൈനാപ്പിൾ കൃഷി സമൂഹവിരുദ്ധർ വിഷം തളിച്ച് നശിപ്പിച്ചെന്ന് പരാതി

കോതമംഗലം: വെളിയേല്‍ച്ചാലില്‍ രണ്ടേക്കറോളം സ്ഥലത്തെ പൈനാപ്പിള്‍ കൃഷി കളനാശിനി തളിച്ച് നശിപ്പിച്ചിതായി പരാതി. കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാലിലാണ് കൃഷി കളനാശിനി തളിച്ച് നശിപ്പിച്ചത്. ഒന്നര മാസം പ്രായമുള്ള ചെടികള്‍ ഉണങ്ങി നശിച്ച സ്ഥിതിയിലാണ്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. പെലക്കുടി റിജോ ജോര്‍ജിന്റേതാണ് കൃഷി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് റിജോ പറഞ്ഞു. തോട്ടുങ്കല്‍ ഷിജി പോളിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം പാട്ടത്തിനെടുത്താണ് റിജോ കൃഷിയിറക്കിയത്. അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ