Kerala

കൊട്ടാരക്കര ആശുപത്രിയുടെ പുതുയ ബ്ലോക്കിന് ഡോ. വനന്ദനയുടെ പേരു നൽകും: മന്ത്രി

വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതുയ ബ്ലോക്കിന് ഡോ. വനന്ദനയുടെ പേരു നൽകാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകി. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നൽകുന്നതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണനയ്ക്കെടുക്കാനും ധാരണയായി.

എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ഇതിന്‍റെ കരട് തയാറാക്കുക. കരട് ഓർഡിനൻസ് നിയമ വകുപ്പും ആരോഗ്യ വകുപ്പും പരിശോധിച്ച ശേഷമായിരിക്കും അന്തിമ രൂപം നൽകുക.

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; കോഴിക്കോട് ഞായറാഴ്ച ഹർത്താൽ

ശരണപാതയിൽ വാഹനം പണി മുടക്കിയാൽ എന്തു ചെയ്യും‍? ഭയക്കേണ്ടതില്ല

ഹേമകമ്മിറ്റി: 18 കേസുകളിൽ അന്വേഷണമെന്ന് സർക്കാർ

വെളുത്തുള്ളിക്ക് തീ വില; കിലോ ഗ്രാമിന് 440 രൂപ കടന്നു

പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചു; വിമർശിച്ച് എം. സ്വരാജ്