Kerala

പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്ന്; ട്രെയ്നിൽ നിന്ന് ചാടിയത് പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ച ശേഷം

ഇദ്ദേഹം ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള ആളാണെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാൽ വീട്ടുകാർ പറഞ്ഞത് ഇയാൾക്ക് പ്ലസ് ടു വിദ്യാഭാസം മാത്രമാണ് ഉള്ളതെന്നാണ്

കോഴിക്കോട്: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി പെട്രോൾ വാങ്ങിയത് ഷൊർണൂരിൽ നിന്നാണെന്ന് വെളിപ്പെടുത്തൽ. റെയിൽവേ സ്റ്റേഷന് അടുത്തുള്ള പെട്രോൾ പമ്പിൽ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോൾ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. 2 കാനുകളിലായി നാല് ലിറ്റർ പെട്രോൾ ആണ് പ്രതി വാങ്ങിയത്. തുടർന്ന് ട്രെയ്നിൽ കയറുകയായിരുന്നു. പമ്പ് ജീവനക്കാരുടെ അടക്കം മൊഴി പൊലീസ് എടുത്തു.

ട്രെയിനിൽ നിന്നും ചാടിയിറങ്ങുകയായിരുന്നെന്നും പ്രതി മൊഴി നൽകി. ട്രെയിനിൽ നിന്നും ചാടിയത് ഇരുന്നാണെന്നും പരിക്കേൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിരുന്നു എന്നും മൊഴിയിൽ പറയുന്നു. ഇദ്ദേഹം കേരളത്തിൽ എത്തിയത് സമ്പർക്രാന്തി എക്സ്പ്രസ്സിൽ ആണ്. മാർച്ച് 31 ഡൽഹിയിൽ നിന്നും ഷോർണൂരിൽ എത്തി എന്നാണ് വിവരം. ഇദ്ദേഹം ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള ആളാണെന്ന് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാൽ വീട്ടുകാർ പറഞ്ഞത് ഇയാൾക്ക് പ്ലസ് ടു വിദ്യാഭാസം മാത്രമാണ് ഉള്ളതെന്നാണ്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്