VD Satheesan file
Kerala

സമാന്തര രാഷ്ട്രീയ പ്രവർത്തനം: സതീശന് കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രൂക്ഷ വിമർശനം. സതീശൻ സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുവെന്നാണ് വിമർശനം ഉയർന്നത്. കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് നേതാക്കൾ ഉന്നയിച്ചത്.

പ്രതിപക്ഷ നേതാവിന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്മിനായി വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. വടനാട്ടിലെ ചിന്തൻ ശിബിരിന്‍റെ ശോഭ കെടുത്തിയെന്നും വയനാട്ടിൽ നടന്ന യോഗത്തിലെ വിവരങ്ങൾ പുറത്തറിയിച്ചത് സതീശനാണെന്നും ആരോപണം ഉയർന്നു.

വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും നേതാക്കൾ ആരോപിച്ചു. ഇന്ന് രാത്രി ഓൺലൈനായി ചേർന്ന അടിയന്തര ഭാരവാഹി യോഗത്തിലാണ് വി. ഡി. സതീശനെതിരെ രൂക്ഷവിമർശനം ഉയർന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു