തീപിടിച്ച കെഎസ്ആർടിസി ബസ് 
Kerala

പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു

പത്തനംതിട്ട: പമ്പ‍യിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുലർച്ചെ 6 മണിയോടെയാണ് സംഭവം. ഹിൽ വ്യീവിൽ നിന്നും ആളുകളെ കയറ്റാൻ ബസ് സ്റ്റാൻഡിലേക്ക് കൊണ്ടുവരുന്നതിനിടെയിലാണ് തീപിടിത്തം.

അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. തീപിടിത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസവും ഇതേ സ്ഥലത്ത് വച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് അധികൃതരെത്തി തീയണയ്ക്കുകയായിരുന്നു.

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

ഐഫോൺ 16 സ്വന്തമാക്കാൻ പാതിരാത്രി മുതൽ ആരാധകരുടെ ക്യൂ

മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

മെഹ്മൂദിന് 5 വിക്കറ്റ്; ഇന്ത്യ 376 ഓൾ‍ഔട്ട്

2200 ബസുകൾ ഒറ്റയടിക്ക് നഷ്ടമാകും; കെഎസ്ആർടിസി പുതിയ പ്രതിസന്ധിയിലേക്ക്