Kerala

പഠനക്യാമ്പിലെ കൂട്ടത്തല്ല്: 4 കെഎസ്‌യു നേതാക്കൾക്ക് സസ്പെൻഷൻ

അന്വേഷണ വിധേയമായാണ് ഇവരെ സസ്പെൻഡ് ചെയ്തത്

തിരുവനന്തപുരം: കെഎസ്‌യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംഘടനാതല നടപടി. നാല് കെഎസ്‌യു പ്രവർ‌ത്തകരെ സസ്പെൻഡ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ചലോ ജോർജ് ടിജോ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് അൽ അമീൻ അഷ്റഫ്, ജില്ലാ ജനറൽ സെക്രട്ടറി ജെറിൻ ആര്യനാട് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

സംഘടനാവിരുദ്ധ പ്രവർത്തനത്തിനാണ് അനന്തകൃഷ്ണനും ആഞ്ചലോ ജോർജിനുമെതിരെ നടപടി. മേഖലാ ക്യാമ്പിനെതിരെ വാജ്യവാർത്ത പ്രചരിപ്പിക്കാൻ സഹായിച്ചെന്നും മാധ്യമങ്ങൾ ദൃശങ്ങൾ എത്തിച്ചുനൽകിയെന്നുമാണ് ഇരുവർക്ക് രണ്ടുപേർക്കും നൽകിയ നോട്ടീസിലുള്ളത്. ക്യാമ്പിൽ അനാവശ്യ കലഹമുണ്ടാക്കിയതിനാണ് അൽഅമീൻ അഷറഫിനെയും ജെറിൻ ആര്യനാടിനെതിരെയുള്ള ആരോപണം. അന്വേഷണ വിധേയമായാണ് ഇവരെ സസ്പെൻഡ് ചെയ്തത്.

മഹാരാഷ്‌ട്രയിലും ഝാർഖണ്ഡിലും ബിജെപി മുന്നേറ്റം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ‌

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിവസത്തെ ശമ്പളവിഹിതം നോര്‍ക്ക നല്‍കും

രാമേശ്വരത്ത് മേഘവിസ്ഫോടനം; മഴയിൽ മുങ്ങി തമിഴ്നാട്

തെലുങ്കർക്കെതിരായ വിദ്വേഷ പരാമർശം; നടി കസ്തൂരിക്ക് ജാമ്യം

വാട്സാപ്പ് ഗ്രൂപ്പ് മതസ്പർധ വളർത്താൻ കാരണമായി; ഗോപാലകൃഷ്ണനെതിരേ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം