കുണ്ടന്നൂർ- തേവര പാലം ശനിയാഴ്ച രാത്രി 9 മണി മുതൽ അടച്ചിടും 
Kerala

കുണ്ടന്നൂർ- തേവര പാലം രാത്രി 9 മണി മുതൽ അടച്ചിടും

2 ദിവസത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് (ജൂലൈ 20) രാത്രി 9 മണി മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്. 2 ദിവസത്തേക്ക് ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും.

മഴ കനത്ത് പെയ്തതോടെ പാലവും റോഡും കുണ്ടും കുഴിയും നിറഞ്ഞ് നാശമായിരുന്നു. കൊച്ചിയിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിലേക്ക് കയറുന്നത് ഈ പാലം വഴിയാണ്. ഇപ്പോൾ മഴ ശമിച്ച സാഹചര്യത്തിലാണ് പണികൾ ആരാരംഭിക്കുന്നത്.

പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തിയാവണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം. തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?