Lakshadweep orders to change curriculum to CBSE English medium 
Kerala

ലക്ഷദ്വീപിൽ ഇനി മലയാളം മീഡിയമില്ല; ഉത്തരവിറങ്ങി

വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് ഇത്തരമൊരു നടപടി എന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിക്കാന്‍ നിർദ്ദേശം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തിന്‍റെ എസ്‌സിഇആ‍ര്‍ടി സിലബസിനു പകരം സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കാനാണ് നിർദേശം. അടുത്ത അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പിലാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് നൽകി.

ഒന്നാം ക്ലാസ് മുതൽ മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾ ഇനി മുതൽ പ്രവേശനം സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. മലയാളം ഐച്ഛിക വിഷയമായി പഠിക്കാം, അറബി ഭാഷ സ്കൂളുകളും ഉണ്ടാവില്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും മത്സര പരീക്ഷകൾക്ക് വിദ്യാർഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം എന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്.

എന്നാൽ നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ഉത്തവ് ബാധിക്കമല്ല. ഇവ‍ര്‍ക്ക് മലയാളം മീഡിയത്തിൽ തന്നെ തുടരാം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?