നവകേരള സദസ് 
Kerala

നവകേരള സദസിന് ഇന്ന് സമാപനം; കനത്ത സുരക്ഷ

കൊച്ചി: സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറ,കുന്നത്തുനാട് മണ്ഡലങ്ങളിലാണ് ഇന്നത്തെ പരിപാടി. നവകേരള സദസിന് നേരത്തെ സമാപനമായതാണെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടന്ന് മാറ്റിവെച്ച നവകേരളസദസാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഏഴ് മണിക്കൂർ ഉപരോധിച്ചു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മജിസ്ട്രേറ്റ് ജാമ്യം നൽകിയതോടെയാണ് ചൊവ്വാഴ്ച പുലർച്ചെ 2.10 ഓടെ ഉപരോധം അവസാനിപ്പിച്ചത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു