പി.പി. ദിവ‍്യ 
Kerala

വ‍്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കും: പി.പി. ദിവ‍്യ

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ‍്യ ഈ കാര‍്യം വെളുപ്പെടുത്തിയത്.

കണ്ണൂർ: തനിക്കെതിരെ വ‍്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് അധ‍്യക്ഷനും എഡിഎം നവീൻ ബാബു ആത്മഹത‍്യ ചെയ്ത് കേസിലെ പ്രതിയുമായ പി.പി. ദിവ‍്യ. 'വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്നെയും എന്‍റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലും, സമൂഹ മാധ്യമങ്ങളിലൂടെയും, അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സ്അപ്, ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാമിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും.' ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ദിവ‍്യ ഈ കാര‍്യം വെളുപ്പെടുത്തിയത്.

അതേസമയം കഴിഞ്ഞ ദിവസം പാർട്ടി നടപടിക്കെതിരെ ദിവ‍്യ വിമർശനം നടത്തിയെന്ന വാർത്ത നിഷേധിച്ച് ദിവ‍്യ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. 'എന്‍റെ പ്രതികരണമെന്ന നിലയിൽ ഇപ്പോൾ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ എന്‍റെ അഭിപ്രായമല്ല. അത്തരമൊരു പ്രതികരണം ഞാൻ നടത്തിയിട്ടുമില്ല .മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല.

ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ എനിക്കു പറയാനുള്ളത് പാർട്ടി വേദികളിൽ പറയുന്നതാണ് ഇതുവരെ അനുവർത്തിച്ചു വന്ന രീതി. അത് തുടരും, എന്‍റെ പാർട്ടി സ്വീകരിച്ച നടപടി ഞാൻ അംഗീകരിക്കുന്നു. എന്‍റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു'. ദിവ‍്യ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ‍്യക്തമാക്കി. എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ദിവ‍്യയ്ക്ക് നീണ്ട 11 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ‍്യം ലഭിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും