Jaik C Thomas 
Kerala

പ്രധാനമന്ത്രിയെ നരാധമനെന്നു വിളിച്ചു; ജെയ്ക്കിനു വക്കീൽ നോട്ടീസ്

ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നു ബിജെപി നേതാവ് ബാലശങ്കർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരാധമനെന്നു വിശേഷിപ്പിച്ച സിപിഎം നേതാവ് ജെയ്ക്ക് സി. തോമസിനെതിരേ വക്കീൽ നോട്ടീസ്. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നു ബിജെപിയുടെ മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനറും, പാർട്ടിയുടെ ദേശീയ പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ. ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.

ഇന്ത്യയുടെ ഭരണഘടന പ്രകാരം ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയായ വ്യക്തിയെ നരാധമനെന്നു വിളിക്കുന്നതു രാജ്യത്തെ 140 കോടി ജനങ്ങളേയും, ലോക ജനതയുടെ മുമ്പിൽ ഇന്ത്യയെയും അപമാനിക്കലാണെന്നു ബാലശങ്കർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നവംബർ 19 നു ചാനൽ ചർച്ചയ്ക്കിടെയാണു ജെയ്ക്ക് വിവാദ പരാമർശം നടത്തിയത്. നാക്കുപിഴയല്ലെന്നു പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും തെറ്റായ പദപ്രയോഗം ആവർത്തിക്കുകയും, വിവാദ പരാമർശം പിൻവലിക്കാൻ തയാറായതുമില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്