Kerala

ലൈഫ് മിഷനിൽ 100 ദിവസം കൊണ്ട് 20,000 വീട്

പൂ​ർ​ത്തി​യാ​യ 20073 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും 41439 ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ക​രാ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട്‌ അ​നു​ബ​ന്ധി​ച്ചു​ള്ള 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 100 ദി​വ​സം കൊ​ണ്ട്‌ ലൈ​ഫ്‌ മി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്‌ 20,073 വീ​ടു​ക​ൾ. ലൈ​ഫ്‌ 2020 പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട 20,000 ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ക​രാ​റൊ​പ്പി​ടാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, ഇ​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റേ ( 41439) ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കാ​നാ​യി. പൂ​ർ​ത്തി​യാ​യ 20073 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും 41439 ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ക​രാ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

എ​ല്ലാ സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും ലൈ​ഫ്‌ ഭ​വ​ന പ​ദ്ധ​തി മി​ക​ച്ച നി​ല​യി​ൽ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന് മ​ന്ത്രി എം.ബി. രാ​ജേ​ഷ്‌.

ലൈ​ഫ്‌ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത്‌ പൂ​ർ​ത്തി​യാ​യ ആ​കെ വീ​ടു​ക​ളു​ടെ എ​ണ്ണം 3,42,156 ക​ഴി​ഞ്ഞു. 2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷം 1,06,000 വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​വാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 2022 ഏ​പ്രി​ല്‍ മു​ത​ല്‍ മാ​ർ​ച്ച്‌ 31 വ​രെ 54,648 വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചു. ഇ​തി​നു പു​റ​മേ 67,000ല​ധി​കം വീ​ടു​ക​ള്‍ നി​ര്‍മ്മാ​ണ​ത്തി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണ്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത