Kerala

ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ്; റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസിൽ പരാതിക്കാരനായ ആർഎസ് ശിവകുമാർ നൽകിയ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. അടുത്തിടെ കേസ് ഫുൾ ബെഞ്ചിന്‍റെ പരിഗണനക്കു വിട്ട രണ്ടംഗ ബെഞ്ചിന്‍റെ വിധി പുനർപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. ഇന്ന് 12 മണിയോടെ ഫുൾ‌ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

ഇന്നലെ ഹർജി പരിഗണിക്കാനായി എടുത്തെങ്കിലും പിന്നീട് ഇന്നത്തെക്കു മാറ്റുകയായിരുന്നു. കേസ് പരിഗണനയിലിരിക്കുമ്പോൾ സർക്കാരിന്‍റെ വിരുന്നിന് പോയത് ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെടാൻ കാരണമായെന്ന് ഹർജിക്കാരൻ പറഞ്ഞിരുന്നു. ലോകായുക്തയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും ലോകായുക്തയോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നു പറയുന്ന പരാതിക്കാരൻ എന്തിനാണ് പരാതിയുമായി ലോകായുക്തയെ തന്നെ സമീപിക്കുന്നതെന്നും ഇന്നലെ ജഡ്ജിമാർ ചോദിച്ചിരുന്നു.

സർക്കാരിനെതിരായ കേസ് പരിഗണിക്കാനാവുമോ എന്ന കാര്യത്തിൽ ലോകായുക്ത തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. എന്നാൽ 2019 ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരൻ ആർഎസ് ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യു ഹർജി നൽകിയത്.

എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം

തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം