അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി 
Kerala

മദനി അൻവാർശേരിയിലെ വീട്ടിലെത്തി

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഇ​നി കേ​ര​ള​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​ദ​നി കൊ​ല്ലം ശാ​സ്താം​കോ​ട്ട അ​ൻ​വാ​ർ​ശേ​രി തോ​ട്ടു​വാ​ൽ മ​ൻ​സി​ലി​ലെ​ത്തി. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഇ​നി കേ​ര​ള​ത്തി​ൽ താ​മ​സ‌ി​ക്കു​ന്ന​തി​നു ത​ട​സ​മി​ല്ല. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​തി​നാ​ല്‍ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍ശ​ക​ർ​ക്കു നി​യ​ന്ത്ര​ണ​മു​ണ്ട്.

ബം​ഗ​ളു​രു​വി​ൽ നി​ന്നു വി​മാ​ന​മാ​ർ​ഗം ഇ​ന്ന​ലെ രാ​വി​ലെ11.30​നു തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മ​ദ​നി റോ​ഡു​മാ​ർ​ഗം കൊ​ല്ല​ത്തേ​യ്ക്കു പോ​യി. ഭാ​ര്യ സൂ​ഫി​യ മ​ദ​നി​യും മ​ക​ൻ സ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി​യു​മ​ട​ക്കം 13 അം​ഗ​സം​ഘം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. രോ​ഗി​യാ​യ പി​താ​വി​നോ​ടൊ​പ്പം ഏ​താ​നും ദി​വ​സം അ​ൻ​വാ​ർ​ശേ​രി​യി​ൽ തു​ട​ർ​ന്ന ശേ​ഷം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക‌ും.

പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ വീ​ടി​ന​ടു​ത്തെ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശം. ചി​കി​ത്സ​യ്ക്കാ​യി കൊ​ല്ല​ത്തി​നു പു​റ​ത്തേ​ക്കു പോ​കു​ന്ന​തു പൊ​ലീ​സ് അ​നു​മ​തി​യോ​ടെ ആ​വ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്.

സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജൂ​ണ്‍ 26 നു ​ബം​ഗ​ളു​രു​വി​ല്‍നി​ന്നു വി​മാ​ന​മാ​ര്‍ഗം കൊ​ച്ചി​യി​ല്‍ എ​ത്തി​യ മ​ദ​നി​യെ ശാ​രീ​രി​കാ​സ്വാ​സ്ഥ്യം മൂ​ലം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക്രി​യാ​റ്റി​ൻ അ​ള​വും ര​ക്ത​സ​മ്മ​ർ​ദ​വും ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​യും ഇ​രു​വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തി​ൽ ത​ക​രാ​റു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യ​തോ​ടെ അ​ൻ​വാ​ർ​ശേ​രി​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കി മ​ദ​നി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ​ന്ന​ശേ​ഷം 8നു ​തി​രി​ച്ചു​പോ​യി. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു ബം​ഗ​ളു​രു വി​ട്ടു​പോ​ക​രു​തെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ എ​ടു​ത്തു​ക​ള​ഞ്ഞ​ത്.

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകൾ

പാക്കിസ്ഥാനിൽ വെടിവയ്പ്പ്: 50 പേർ കൊല്ലപ്പെട്ടു

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കാൻ മാസ്റ്റർ പ്ലാൻ

മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിൽ ഭിന്നത