Mahila Morcha March 
Kerala

വണ്ടിപ്പെരിയാർ കേസ്: ഡിജിപിയുടെ വീട്ടുവളപ്പിൽ മഹിളാമോർച്ചയുടെ പ്രതിഷേധം

തുരുവനന്തപുരം: വണ്ടിപെരിയാർ പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടിക്കെതിരേ ഡിജിപിയുടെ വീട്ടിലേക്ക് മഹിളാ മോർച്ചയുടെ പ്രതിഷേധം. അഞ്ചോളം പ്രവർത്തകരാണ് പൊലീസ് സുരക്ഷ മറികടന്ന് വീട്ടിലേക്ക് ചാടിക്കയറി പ്രതിഷേധിച്ചത്. വണ്ടിപ്പെരിയാർ കേസിൽ നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പ്രതിഷേധ സമയത്ത് ആവശ്യത്തിന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഡിജിപിയുടെ വസതിയിലുണ്ടായിരുന്നില്ല. ശേഷം മ്യൂസിയം പൊലീസ് കൂടുതൽ വനിതാ പൊലീസ് ഉദ്യോ​ഗസ്ഥരെ എത്തിച്ചാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പത്തുമണിക്ക് ഡിജിപിയുടെ ഓഫീസിലേക്ക് മഹിളാ മോർ‌ച്ച മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് പ്രവർത്തകർ ഡിജിപിയുടെ വസതിയിൽ പ്രതിഷേധവുമായെത്തിയത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ