ബംഗളൂരുവില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം; 5 വയസുകാരന്‍റ തലയ്ക്ക് പരുക്ക് video screenshot
Kerala

ബംഗളൂരുവില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം; 5 വയസുകാരന്‍റ തലയ്ക്ക് പരുക്ക്

പ്രതികളിൽ ഒരാൾ അന്നു രാത്രി തന്നെ പിടിയിൽ.

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി കുടുംബത്തിനു നേരേ ആക്രമണം. സോഫ്റ്റ്‌വെയർ എന്‍ജീനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോര്‍ജിന്‍റ കാറിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനൂപിന്‍റെ 5 വയസുകാരനായ മകന്‍റെ തലയ്ക്ക് പരുക്കേറ്റു.

ബുധനാഴ്ച രാത്രി 9.30ന് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. അനൂപും കുടുംബവും ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിക്കുകയായിരുന്നു. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ചൂഡസാന്ദ്രയിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ 2 പേർ കാര്‍ തടഞ്ഞുനിര്‍ത്തി ഗ്ലാസ് താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അപകടസാധ്യതയുള്ളതിനാല്‍ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ അനൂപ് തയാറായില്ല.

ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിന്‍വശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. ഇതോടെ സ്റ്റീവിന്‍റെ തല മുറിഞ്ഞു. പിന്നാലെ അനൂപും ഭാര്യയും കാറില്‍ നിന്നിറങ്ങി. എന്നാൽ ഈ സമയം അക്രമികള്‍ ബൈക്കെടുത്ത് പോയി.

മകനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ കുട്ടിയുടെ തലയ്ക്ക് 3 സ്റ്റിച്ചുണ്ട്. തുടർന്ന് പൊലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്‍റെ ദൃശ്യം പങ്കുവെച്ചു. അനൂപിന്‍റെ പരാതിയിൽ പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തു.

ദൃശ്യമുണ്ടായിരുന്നതിനാൽ അക്രമികളെ വേഗം തിരിച്ചറിഞ്ഞു. പരപ്പന അഗ്രഹാര സ്വദേശിയായ മൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. കാർ ബൈക്കിൽ ഉരസിയെന്നും നിർത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി. ആശുപത്രിയിലെത്തിയപ്പോള്‍ 2 പേര്‍ പിന്തുടര്‍ന്നെത്തി ഒത്തുതീര്‍പ്പാക്കാമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും എന്നാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അനൂപ് അറിയിച്ചു.

സംസ്ഥാനം പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി, ഹയർസെക്കൻ‌ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശക്തി പദ്ധതിയിൽ മാറ്റം വരുത്തില്ല: മല്ലികാർജുൻ ഖാർഗെ

ബിജെപിക്ക് തിരിച്ചടി; കൊടകര കള്ളപ്പണകേസിൽ പുനരന്വേഷണത്തിന് നിർദേശം

ഒല്ലൂരിൽ ചികിത്സ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതിയുമായി കുടുംബം