മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു 
Kerala

കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു; കാൽ വേർപെട്ട നിലയിൽ

എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ഈ വ്യക്തി ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്

കൊച്ചി: കടവന്ത്രയിൽ മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മരിച്ചത് ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്നു രാവിലെ കടവന്ത്ര ജംഗ്ഷനിലെ ഒലീവ് ഡൗൺ ടൗൺ ഹോട്ടലിൽ ആയിരുന്നു സംഭവം. മരിച്ചയാൾക്ക് 40 വയസ് പ്രായം തോന്നിക്കുമെന്നാണ് വിവരം.

എതിർ വശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ഈ വ്യക്തി ബാറിന് മുകളിൽ നിന്നും ചാടുന്നത് കണ്ടത്. ചാട്ടത്തിൽ ഇയാളുടെ കാല് വേർപ്പെട്ടു. ഇയാളുടെ കൈയിൽ നിന്ന് ഇംഗ്ലിഷിലെഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ‘All good things must come to an end, and when my good thing dies, I too shall die with it’ എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...