Kerala

മഞ്ചേരിയിൽ കാൽ വഴുതി തോട്ടിൽ വീണ ഗൃഹനാഥൻ ഒഴുക്കിൽ പെട്ട് മരിച്ചു

മഞ്ചേരി: കാൽ വഴുതി തോട്ടിൽ വീണ ഗൃഹനാഥൻ ഒഴുക്കിൽ പെട്ട് മരിച്ചു. അത്താണിക്കൽ പടിഞ്ഞാറെ പറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധനാണ് (52) മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടം. വീടിനു സമീപത്തെ തോട്ടിലൂടെ ഒഴുകി വന്ന സാധനങ്ങളെടുക്കാൻ ശ്രമിക്കവെ കാൽ വഴുതി വീഴുകയായിരുന്നു.

നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

'അപ്പുറം പാക്കലാം, വെയ്റ്റ് ആൻഡ് സീ'; അൻവർ‌ സമ്മേളനവേദിയിൽ

'എടാ മോനെ ഇത് വേറെ പാർട്ടിയാണ്, പോയി തരത്തിൽ കളിക്ക്!'

മഴ തുടരും; മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്, കള്ളക്കടലിനു സാധ്യത

മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

വയലാർ അവാർഡ് അശോകൻ ചരുവിലിന്