കോഴിക്കോട്: കോഴിക്കോട് സരോവരത്തിന് സമീപം കനോലി കനാലിൽ വീണ് യുവാവ് മരിച്ചു. കുന്ദമംഗലം പത്താം മൈലിൽ കോട്ടൂളി സ്വദേശി പ്രവീൺ ദാസ് (42) ആണ് മരിച്ചത്.
മീൻ പിടിക്കുന്നതിനിടെ കനാലിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.