രാഹുൽ ആർ 
Kerala

കൊച്ചിയിൽ ഷവർമ കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: കാക്കനാട്ടെ ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട യുവാവ് മരിച്ചു. കാക്കനാട് സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശി രാഹുൽ ആർ. നായരാണ് മരിച്ചത്. കഴിഞ്ഞ 3 ദിവസമായി ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്നാണ് നി ഗമനം. കാക്കനാട്ടെ മാവേലിപുരത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് രാഹുലിനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയും വൃക്കകളുടെ പ്രവർത്തനങ്ങൾ തകരാറിലാകുകയും ചെയ്തിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാഹുലിന് ഡയാലിസിസ് നടത്തിയിരുന്നു.

ഷവർമ കഴിച്ചതിന് ശേഷമാണ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്നാണ് യുവാവ് ഡോക്ടർക്ക് നൽകിയ മൊഴി. യുവാവിന്റെ പരാതിയിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. വിഷയത്തിൽ ആരോഗ്യമന്ത്രി ഡിഎച്ച്എസിനോട് വിശദീകരണം തേടിയിരുന്നു.

സംഭവം അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകുകയും ചെയ്തു. സംസ്ഥാനത്ത് നിരോധിച്ച മായോണൈസ് ഷവർമയോടൊപ്പം വിതരണം ചെയ്‌തോ എന്നടക്കമുള്ള കാര്യങ്ങൾ ആരോഗ്യവകുപ്പ് പരിശോധിച്ചു വരികയാണ്.

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!

ആലുവയിൽ ജിം ട്രെയിനർ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയിൽ

പെട്രോള്‍ പമ്പിന്‍റെ ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്

വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത; ഒരാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കു മുന്നറിയിപ്പ്