Kerala

പ്രൗഢഗംഭീരമായി പെരുന്നയിൽ മന്നം ജയന്തി സമ്മേളനം

മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു പൊ​തു​സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്

#ബി​നീ​ഷ് മ​ള്ളൂ​ശേ​രി

പെ​രു​ന്ന (ച​ങ്ങ​നാ​ശേ​രി): സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും ന​വോ​ത്ഥാ​ന നാ​യ​ക​നും സ​മു​ദാ​യാ​ചാ​ര്യ​നു​മാ​യ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ന്‍റെ 147ാമ​ത് ജ​യ​ന്തി ആ​ഘോ​ഷ ഭാ​ഗ​മാ​യി നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ജ​യ​ന്തി സ​മ്മേ​ള​നം പ്രൗ​ഢ ഗം​ഭീ​ര​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​വി​ധ സാ​മൂ​ഹി​ക- രാ​ഷ്‌​ട്രീ​യ- സാം​സ്കാ​രി​ക നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ പെ​രു​ന്ന എ​ൻ​എ​സ്എ​സ് അ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു.

മ​ന്നം സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു പൊ​തു​സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ൻ രാ​ജ്യ​സ​ഭാം​ഗ​വും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള​യാ​ണ് ജ​യ​ന്തി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി വി​ശി​ഷ്ടാം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി മ​ന്നം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത്കു​മാ​ര്‍, ട്ര​ഷ​റ​ർ വി.​വി. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ന്നം ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​യി​രു​ന്ന പ​ല നേ​താ​ക്ക​ളും ഇ​പ്പോ​ൾ പെ​രു​ന്ന​യി​ലേ​ക്ക് എ​ത്താ​റി​ല്ലെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. മ​ന്ന​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​വ​രും പ​ഠി​ച്ച​വ​രു​മാ​ണ് ജ​യ​ന്തി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കേ​ണ്ട​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ, മി​സോ​റാം- ഗോ​വ മു​ൻ ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ, എം​പി​മാ​രാ​യ ഡീ​ൻ കു​ര്യാ​ക്കോ​സ്, ബെ​ന്നി ബ​ഹ​നാ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി, കെ. ​മു​ര​ളീ​ധ​ര​ൻ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, ജോ​സ് കെ. ​മാ​ണി, നി​യ​മ​സ​ഭാ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, എം​എ​ൽ​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ്, അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, മാ​ണി സി. ​കാ​പ്പ​ൻ, പി.​സി. വി​ഷ്ണു​നാ​ഥ്, ചാ​ണ്ടി ഉ​മ്മ​ൻ അ​ട​ക്ക​മു​ള്ള​വ​ർ സ​ന്നി​ഹി​ത​രാ​യി.

ആത്മകഥാ വിവാദം; ഡിസി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻഡ് ചെയ്തു

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

തിരുവനന്തപുരത്ത് ആശുപത്രി കാന്‍റീനിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ അട്ടയെ കണ്ടെത്തിയതായി പരാതി

വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും പ്രതികൂലമായി ബാധിക്കും; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി

വയനാട് ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് വനംമന്ത്രി