കൊച്ചി< കേരള സർക്കാരിന്റെ മൂന്നാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ നടന്ന സഹകരണ എക്സ്പോ- 2023ലെ മികച്ച ഫോട്ടൊഗ്രാഫർക്കുള്ള പുരസ്ക്കാരം "മെട്രോ വാർത്ത' ചീഫ് ഫോട്ടോഗ്രാഫർ മനു ഷെല്ലിക്ക്.
എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന സമാപന സമ്മേളനത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഫലകവും സർട്ടിഫിക്കറ്റും 10,000 രൂപയും അടങ്ങുന്ന അവാർഡ് സമ്മാനിച്ചു. സഹകരണ എക്സ്പോ- 2022ലെ മികച്ച ഫോട്ടൊഗ്രാഫർക്കുള്ള അവാർഡും മനുവിനു തന്നെയായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ്, കേരള മീഡിയ അക്കാഡമിയുടെ 2016, 2019 വർഷങ്ങളിലെ മികച്ച ന്യൂസ് ഫോട്ടൊഗ്രാഫി അവാർഡ്, സംസ്ഥാന സർക്കാരിന്റെ 2009, 2016 വർഷങ്ങളിലെ ന്യൂസ് ഫോട്ടൊഗ്രാഫി അവാർഡ്, ശെൽവരാജ് കയ്യൂർ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്, എറണാകുളം പ്രസ് ക്ലബ്ബിന്റെ നിബ് അവാർഡ്, റോഡ് സേഫ്റ്റി എക്സലൻസ് അവാർഡ്, സി.കെ. ജയകൃഷ്ണൻ ഫോട്ടോഗ്രാഫി അവാർഡ്, വിക്ടർ ജോർജ് റെയ്ൻ ഫോട്ടോഗ്രാഫി അവാർഡ്, കേരള സ്റ്റേറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി അവാർഡ് , കേരള സ്റ്റേറ്റ് ഫാം ഫോട്ടോഗ്രഫി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ മനുവിന് ലഭിച്ചിട്ടുണ്ട്.