സർക്കാർ ഓഫിസിൽ മാവോയിസ്റ്റ് സംഘം പതിപ്പിച്ച പോസ്റ്ററുകൾ 
Kerala

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; സർക്കാർ ഓഫിസ് അടിച്ചു തകർത്തു, പോസ്റ്റർ പതിപ്പിച്ചു

കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ളതാണ് പോസ്റ്ററുകൾ

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിലെ കെഎഫ്‌ഡിസി ഓഫിസ് സായുധ സംഘം അടിച്ചു തകർത്തു. തുടർന്ന് ഓഫിസിൽ പോസ്റ്റർ പതിപ്പിച്ചു. സംഭവത്തിനു പിന്നാലെ പ്രദേശത്ത് തണ്ടർബോൾട്ട് സംഘം തെരച്ചിൽ ആരംഭിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ആറംഗ സംഘം ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ട ശേഷം ഓഫിസിന്‍റെ ചില്ലുകൾ തകർക്കുകയായിരുന്നു. കമ്പമല പാടിയിലെ തൊഴിലാളികൾക്ക് വാസയോഗ്യമായ വീട് നൽകണമെന്നാവശ്യപ്പെട്ട് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ളതാണ് പോസ്റ്ററുകൾ. പിന്നാലെ സായുധ സംഘം അടുത്ത കാട്ടിലേക്ക് മറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?