Maoist leader Sanjay Deepak Rao arrest recorded in Kerala 
Kerala

മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്‍റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി

കൊച്ചി: മാവോയിസ്റ്റ് റിക്രൂട്ട്മെന്‍റ് കേസിൽ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്‍റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സഞ്ജയ്‌ ദീപകിനെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അടുത്ത ദിവസം അപേക്ഷ നൽകും.

കഴിഞ്ഞ സെപ്റ്റംബറിൽ തെലങ്കാനയിൽ വച്ചാണ് സഞ്ജയ് ദീപക് റാവുവിനെ അറസ്റ്റ് ചെയ്യുന്നത്. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ പൊലീസിന്‍റെയും ദേശീയ അന്വേഷണ ഏജൻസികളുടെയും നോട്ടപ്പുള്ളിയായിരുന്നു ഇയാൾ. ദീപക് റാവുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് മഹാരാഷ്ട്ര സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2022 ഫെബ്രുവരിയിലാണ് മാവോയിസ്റ്റ് റിക്രൂട്ട്മെന്റിൽ എൻഐഎ കൊച്ചി യൂണിറ്റ് കേസ് റജിസ്റ്റർ ചെയ്യുന്നത്. ആ വർഷം തന്നെ രണ്ടുപേർക്കെതിരേ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു