തിരുവനന്തപുരം: സിറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിനു മുന്നിൽ ഹാജരാകാതെ മാർ ആൻഡ്രൂസ് താഴത്ത്. അസൗകര്യം ചൂണ്ടിക്കാണിച്ച് സാവകാശം തേടിയിരിക്കുകയാണ്. എറണാകുളം അങ്കമാലി അതിരൂപത ഭൂമി വിൽപ്പനയിൽ കള്ളപ്പണം ഉൾപ്പെട്ടെന്ന പരാതികളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
മുൻപും മൊഴിയെടുക്കാൻ ഹാജരാവണമെന്നാവശ്യപ്പെട് ഇഡി കത്ത് നൽകിയെങ്കിലും ആൻഡ്രൂസ് താഴത്ത് ഹാജരായിരുന്നില്ല.
കേസിൽ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും ഇഡി രേഖപ്പെടുത്തും. കേസിൽ പ്രാഥമികമായ മൊഴിയെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യൽ നീളുന്നത്.
ഭൂമിയിടപാട് നടന്ന കാലത്തെ ചാർട്ടേഡ് അക്കൗണ്ടന്‍റ്, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യുറേറ്റർ ഫാദർ പോൾ മാടശ്ശേരി, ചാൻസിലർ ഫാദർ മാർട്ടിൻ കല്ലുങ്കൽ എന്നിവരെയും ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനം.