Kerala

മറുനാടൻ‌ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിന് സാധ്യത; ലുക്ക് ഔട്ട് നോട്ടീസ്

രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണ്. ഷാജൻ്റെ ഫോണും സ്വിച്ച് ഓഫാണ്

കൊച്ചി: കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ നൽകിയ അപകീർത്തി കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാൻ സാധ്യത. ഷാജൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകി. ഷാജൻ സ്‌കറിയയയ്ക്കായി പൊലീസ് പരിശോധന നടത്തുന്നുണ്ട്. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണ്. ഷാജൻ്റെ ഫോണും സ്വിച്ച് ഓഫാണ്.

വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്. എസ്‌സി - എസ്‌ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി.ജി. അരുണിൻ്റെ ബെഞ്ച് നിരീക്ഷിച്ചത്. മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരാണ് മറ്റു പ്രതികൾ.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ