റോം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാനിൽ മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി.
വത്തിക്കാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പായ്ക്ക് ആറന്മുള കണ്ണാടി മലങ്കര സഭയുടെ സ്നേഹോപഹാരമായി ബാവാ നൽകി, വിശേഷപ്പെട്ട കാസാ മാർപാപ്പയും ബാവായ്ക്ക് നൽകി. മാർപാപ്പായോടൊപ്പം ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് മടങ്ങിയത്.
എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഗീവർഗീസ് ജോണ്‍സണ്‍, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു (ജോജോ), അലക്സാണ്ടർ ജോർജ് മുത്തൂറ്റ് എന്നിവരാണ് സംഘത്തിൽ ഉള്ളത്.