കൊല്ലം: അഷ്ടമുടിക്കായലിന്‍റെ വിവിധ ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് സംഭവം. ഫിഷറീസ് അധികൃതർ സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
മലീനീകരണമാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ദേശീയ പാത നിർമ്മാണത്തിന്‍റെ കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ കായലിൽ തള്ളുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ദുര്‍ഗന്ധവും ശക്തമാണ്. ശനിയാഴ്ച വൈകിട്ടോടെയാണ് മാലിന്യങ്ങൾ ചത്തുപൊള്ളിത്തുടങ്ങിയത്. ഇത്ര വ്യാപകമായി എല്ലാ കടവിലും മീനുകള്‍ ചത്ത് പൊങ്ങുന്നത് കാണുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറയുന്നു.