Mathew Kuzhalnadan file
Kerala

നിയമസഭയിൽ മാസപ്പടി വിവാദം ഉന്നയിച്ച് കുഴൽനാടൻ, മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ; പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു

ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ നിയമസഭയിൽ മാസപ്പടി അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴൽനാടന്‍റെ ശ്രമം തടഞ്ഞ് സ്പീക്കർ. വ്യക്തമായ രേഖകളില്ലാതെയുള്ള ആരോപണങ്ങൾ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ മൈക്ക് ഓഫാക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധവുമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.

ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യ കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടുവന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.

സ്പീക്കർ നിയമസഭാഗംങ്ങളുടെ അവകാശങ്ങൾ തടയുകയാണ്. എക്സാലോജിക്കുമായി ബന്ധപ്പെട്ട വിഷയം ഉന്നയിക്കുന്നത് തടയാൻ ശ്രമമുണ്ടായി. രേഖയുടെ പകർപ്പ് സ്പീക്കറുടെ ഓഫീസിന് നൽകിയിരുന്നു. എന്നിട്ടും സംസാരിക്കാൻ അനുവദിച്ചില്ല. ഒരു രേഖയും നൽകാതെയാണ് വി.ഡി. സതീശനെതിരേ ആരോപണം ഉന്നയിച്ചതെന്നും കുഴൽനാടൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബജറ്റിൽ പ്രസംഗിക്കാൻ തനിക്കു കിട്ടിയ 8 മിനിട്ടിലാണ് താൻ മാസപ്പടി വിഷയം ഉന്നയിക്കാൻ ശ്രമിച്ചത്. നോട്ടീസ് സമർപ്പിക്കണമെന്നാവശ്യപ്പെട്ടപ്പോൾ രേഖകൾ സഹിതം ഹാജരാക്കി. എന്നീട്ടും വിഷയം ഉന്നയിക്കാൻ സ്പീക്കർ അവസരം നൽകിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്