mb rajesh 
Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചത്, ഏതെങ്കിലുമൊരു ജില്ലയെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടില്ല; എം.ബി. രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദേശത്തോടെ വർഗീയമായ വളച്ചൊടിക്കുകയാണ്. മലപ്പുറം കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും മന്ത്രി രാജേഷ് പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണെന്നും കള്ളക്കടത്ത് സ്വർണം ഏതു കാര്യത്തിന് ഉപയോ​ഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരു ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഈ തിരക്കഥ എവിടെ നിന്നും വന്നുവെന്നത് വ്യക്തമല്ല. കള്ളക്കടത്തിനെയാണ് മുഖ്യമന്ത്രി എതിർത്തതെന്ന് മന്ത്രി വ്യക്തമാക്കി. കള്ളക്കടത്തിനെ എതിർക്കുമ്പോൾ, അത് ഏതെങ്കിലും ഒരു ജില്ലയുടെ മുകളിൽ കൊണ്ടുപോയി ചാരുമ്പോൾ, ആ ചാരുന്നവരാണ് അവരുടെ സങ്കുചിത താൽപ്പര്യത്തിന് വേണ്ടി ജില്ലയെ അപമാനിക്കുന്നത്. അല്ലാതെ മുഖ്യമന്ത്രി ഏതെങ്കിലും ഒരു ജില്ലയെക്കുറിച്ചല്ല പറഞ്ഞത് എന്നും എം.ബി. രാജേഷ് വിശദീകരിച്ചു.

താത്കാലിക ജാമ്യം കിട്ടിയിട്ടും സിദ്ദിഖ് ഒളിവിൽ തന്നെ?

നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയ കേസ്; ക്രൈം നന്ദകുമാർ അറസ്റ്റിൽ

പ്രാർഥനകൾക്ക് നന്ദി; സുഖമായിരിക്കുന്നുവെന്ന് നടൻ ഗോവിന്ദ

സിനിമയിൽ പുരുഷ മേധാവിത്വം, ഷൂട്ടിങ്ങിനിടെ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തല്ലി; പത്മപ്രിയ

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്