മെട്രൊ വാർത്തയ്ക്ക് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് 
Kerala

മെട്രൊ വാർത്തയ്ക്ക് ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ്

ബെസ്റ്റ് എമർജിംഗ് ന്യൂസ് ഡെയ്‌ലി വിഭാഗത്തിലുള്ള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്

കൊച്ചി: ഇൻഡിവുഡ് മീഡിയ എക്സലൻസ് പുരസ്കാരം സ്വന്തമാക്കി മെട്രൊ വാർത്ത ദിനപത്രം. ബെസ്റ്റ് എമർജിംഗ് ന്യൂസ് ഡെയ്‌ലി വിഭാഗത്തിലുള്ള പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. ക്രിയാത്മക സംഭാവനകള്‍ നൽകിവരുന്ന മാധ്യമപ്രവർത്തകരെയും, സ്ഥാപനങ്ങളെയുമാണ് 'ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡി'ലൂടെ ആദരിക്കുന്നത്. ജൂലൈ 9ന് കൊച്ചിയിലെ അവന്യൂ റീജന്‍റ് ഹോട്ടലിലാണ് ചടങ്ങ്. ഇൻഡിവുഡും - ഏരീസ് കലാനിലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക. അച്ചടി, ദൃശ്യ, ഓൺലൈൻ, ഡിജിറ്റൽ മാധ്യമ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പ്രത്യേകം പുരസ്കാരങ്ങൾ നൽകി ആദരിക്കും. മുതിർന്ന മാധ്യമപ്രവർത്തകൻ മുരളി പാറപ്പുറത്തിനാണ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം.

കർമരംഗത്ത് മികവുപുലർത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അർഹമായ അംഗീകാരം നൽകുക എന്ന ലക്ഷ്യത്തോടുകൂടി രൂപവൽക്കരിക്കപ്പെട്ട ഒരു പ്ലാറ്റ്ഫോമാണ് 'ഇൻഡിവുഡ് എക്സലൻസ് അവാർഡ്സി'ന്‍റേത്. ഭാരതത്തിന്‍റെ വിനോദ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ മേഖലകളെ മുഴുവൻ ' ഇൻഡിവുഡ് ' എന്ന ആഗോള ബ്രാൻഡിന് കീഴിൽ സംയോജിപ്പിക്കുക

എന്ന ലക്ഷ്യത്തോടെ, ഏരീസ് ഗ്രൂപ്പ്‌ സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സർ. സോഹൻ റോയ് രൂപം നൽകിയ

" പ്രൊജക്റ്റ്‌ ഇൻഡിവുഡ് " എന്ന പദ്ധതിയുടെ ഒരു ഭാഗം കൂടിയാണ് ഇൻഡിവുഡ് എക്സലൻസ് പുരസ്കാരങ്ങൾ.

പുരസ്കാര ജേതാക്കൾ

ദൃശ്യ മാധ്യമം

ന്യൂസ് അഡ്മിനിസ്ട്രേഷനിൽ പ്രൊഫഷണൽ മികവ് - ജെ.എസ് ഇന്ദുകുമാര്‍ അമൃത ടിവി), രാഷ്ട്രീയ സംവാദത്തിലെ പ്രൊഫഷണൽ മികവ്- ഹാഷ്മി താജ് ഇബ്രാഹിം ( 24 ന്യൂസ്‌ ), വാർത്ത അവതരണത്തിലെ പ്രൊഫഷണൽ മികവ് - എം കൃഷ്ണകുമാർ ( മനോരമ ന്യൂസ് ), ജേണലിസം മേഖലയിലെ പ്രൊഫഷണൽ മികവ് - രഞ്ജിത്ത് രാമചന്ദ്രൻ (ന്യൂസ് 18 കേരളം), OTT കണ്ടന്‍റ് മാനേജ്മെന്റ് പ്രൊഫഷണൽ മികവ് - അനന്തപത്മനാഭൻ ( ഏഷ്യാനെറ്റ് ഹോട് സ്റ്റാർ മലയാളം ) , സാമൂഹിക വാർത്തകളിലെ പ്രൊഫഷണൽ മികവ് - ലേബി സജീന്ദ്രൻ ( റിപ്പോർട്ടർ), ഷോ പ്രൊഡ്യൂസിങ്ങിലെ പ്രൊഫഷണൽ മികവ് - വിവേക് മുഴക്കുന്ന് ( സീനിയർ ന്യൂസ് പ്രൊഡ്യൂസർ,മനോരമ ന്യൂസ് ), വിനോദ വാർത്തകളിൽ പ്രൊഫഷണൽ മികവ് - ബീന റാണി ( ജനം) , എൻവയോൺമെന്‍റൽ വീഡിയോഗ്രാഫിയിലെ പ്രൊഫഷണൽ മികവ് - ജയിൻ എസ് രാജു ( മാതൃഭൂമി ന്യൂസ് ), അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലെ പ്രൊഫഷണൽ മികവ് - ആർ അരുൺരാജ് ( 24 ന്യൂസ് ), റിപ്പോർട്ടിങ്ങിലെ പ്രൊഫഷണൽ മികവ് - അഷ്റഫ് കരിപ്പായിൽ ( ജയ് ഹിന്ദ് ),

റിപ്പോർട്ടിങ്ങിലെ പ്രൊഫഷണൽ മികവ് - ജിജീഷ് കരുണാകരൻ ( ജനം ), വീഡിയോ ജേണലിസത്തിലെ പ്രൊഫഷണൽ മികവ് - സന്തോഷ്. എസ് ( റിപ്പോർട്ടർ ), വിദേശ കാര്യ വാർത്ത പ്രൊഫഷണൽ മികവ് - ബിനു മനോഹർ ( കൗമുദി ടിവി ), വീഡിയോഗ്രാഫിയിൽ പ്രൊഫഷണൽ മികവ് - ജോബി കളപ്പുര ( എസിവി ന്യൂസ് ).

അച്ചടി മാധ്യമം

സ്പോർട്സ് ജേണലിസത്തിൽ പ്രൊഫഷണൽ മികവ് - സിറാജ് കാസിം (മാതൃഭൂമി ), പീപ്പിൾ ഫോക്കസ്ഡ് ഫീച്ചറിലെ പ്രൊഫഷണൽ മികവ് - സിജോ (ദീപിക ),പൊളിറ്റിക്കൽ & സോഷ്യൽ ജേണലിസത്തിൽ പ്രൊഫഷണൽ മികവ് - ആർ ഗോപകുമാർ (ജനയുഗം),

അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ പ്രൊഫഷണൽ മികവ് - മൈക്കിൾ വർഗീസ്(കേരള ശബ്ദം), ഫോട്ടോഗ്രാഫിയിൽ പ്രൊഫഷണൽ മികവ് - എ. സനീഷ് ( ന്യൂ ഇന്ത്യ എക്സ്പ്രസ് ), ഫോട്ടോഗ്രാഫിയിൽ പ്രൊഫഷണൽ മികവ്- രതീഷ് പുളിക്കൻ (മാതൃഭൂമി ), റീജിയണൽ റിപ്പോർട്ടിങ്ങിലെ പ്രൊഫഷണൽ മികവ് - സുനി അൽഹാദി ( സുപ്രഭാതം), എന്‍റർടൈൻമെന്‍റ് മീഡിയ പ്രൊഫഷണൽ മികവ് - കലാകൗമുദി ജനപ്രിയ റേഡിയോ ജോക്കി - ആർ ജെ സുരാജ് ( റെഡ് എഫ് എം ), റേഡിയോ വ്യവസായത്തിലെ സേവനങ്ങൾക്കുള്ളപ്രൊഫഷണൽ എക്സലൻസ് അവാർഡ് - പാർവതി നായർ. റ്റി ( റെഡ് എഫ് എം )

ഓൺലൈൻ മാധ്യമം

സോഷ്യൽ ഇമ്പാക്ട് ജേണലിസത്തിൽ പ്രൊഫഷണൽ മികവ് - എൻ. കെ സ്മിത ( Deccan chronicle ഓൺലൈൻ),

സ്ത്രീശാക്തീകരണ മാധ്യമ പ്രവർത്തനത്തിലെ പ്രൊഫഷണൽ മികവ്- അമൃത എ. യു ( മാതൃഭൂമി ഓൺലൈൻ ) , ബെസ്റ്റ് എമെർജിങ് ടാലന്റ് - അഞ്ജയ് ദാസ് ( മാതൃഭൂമി ഓൺലൈൻ ) , ഓൺലൈൻ ഓട്ടോമൊബൈൽ വിഭാഗത്തിലെ പ്രൊഫഷണൽ മികവ് - രാകേഷ് നാരായണൻ ( വണ്ടി പ്രാന്തൻ ഇൻസ്റ്റഗ്രാം /യൂട്യൂബ് ), ഓൺലൈൻ ഫിറ്റ്നസ് ബോധവൽക്കരണത്തിൽ പ്രൊഫഷണൽ മികവ് - നിപുൺ വിജു ഈപ്പൻ ( ഫിറ്റ്നസ് കോച്ച് ഇൻസ്റ്റഗ്രാം )

മോദിയും അദാനിയും ഒന്നിച്ചാണ് അഴിമതി നടത്തിയത്, അദാനിയെ ഉടൻ അറസ്റ്റു ചെയ്യണം; രാഹുൽ ഗാന്ധി

സെക്രട്ടേറിയറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടിവീണു; ജീവനക്കാരിക്ക് സാരമായ പരുക്ക്

ഇന്ത്യൻ ഗെറ്റിന് മുൻപിൽ ബാത്ത് ടവ്വൽ ധരിച്ച് യുവതിയുടെ ഡാൻസ്

ബംഗളൂരു സ്‌കൂട്ടർ ഷോറൂം തീപിടിത്തം: ഉടമയും മാനേജറും അറസ്റ്റിൽ

സൈബർ തട്ടിപ്പ്; 17,000 വാട്സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം